obit

കുഴിത്തുറ: നിദ്രവിളക്കരികിൽ പൂന്തുറ സ്വദേശി ഷാഹുലിന്റെ (47) മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൂന്തുറയ്ക്കരികിലുള്ള ജമാത്തിൽ കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പുമായുണ്ടായ തർക്കത്തിനിടെ ഒരു വിഭാഗം ആൾക്കാർ ഷാഹുലിനെ മർദ്ദിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.മർദ്ദനമേറ്റ ശേഷം

ഷാഹുൽ തന്റെ ബൈക്കിൽ നിദ്രവിള പൊലീസ് സ്റ്റേഷനിൽ പരാതി നൽക്കാൻ പോകുന്നതിനിടെ സമത്വപുരത്തെത്തിയപ്പോൾ ബോധരഹിതനായി ബൈക്കിൽ നിന്നും താഴെ വീഴുകയായിരുന്നു. താഴെ വീണ ഷാഹുലിനെ ഉടൻതന്നെ പ്രദേശവാസികൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെനിന്ന് തുടർ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. ഷാഹുലിന്റെ മരണത്തെക്കുറിച്ച് നിദ്രവിള പൊലീസ് അന്വേഷണം നടത്തുകയാണ്.