ശിവഗിരി: ശ്രീശാരദാപ്രതിഷ്ഠയുടെ 107-ാമത് വാർഷികവും 57-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും 18,19, 20 തീയതികളിൽ ശിവഗിരി മഠത്തിൽ നടക്കും. 18ന് രാവിലെ സ്വാമി പ്രകാശാനന്ദ പതാക ഉയർത്തും. തുടർന്ന് പ്രതിനിധികളുടെ രജിസ്ട്രേഷൻ.
9.30ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പരിഷത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ മുഖ്യപ്രഭാഷണം നടത്തും. സ്വാമി ശാരദാനന്ദ, സ്വാമി അവ്യയാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. കുറിച്ചിസദൻ, വാഴൂർവിജയൻ, കെ.കെ.കൃഷ്ണാനന്ദബാബു, വി.എൻ.കുഞ്ഞമ്മ, സരോജിനി, ഡോ.സുശീല, ടി.വി.രാജേന്ദ്രൻ, ഇ.എം.സോമനാഥൻ എന്നിവർ സംസാരിക്കും. സ്വാമി ധർമ്മചൈതന്യ, സ്വാമി ബോധിതീർത്ഥ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സച്ചിദാനന്ദ, ഡോ. പി.കെ.രാജേന്ദ്രൻ, ഡോ. കെ.ജയചന്ദ്രബാബു എന്നിവർ ഗുരുദേവ കൃതികളെ ആസ്പദമാക്കി സംസാരിക്കും. സ്വാമി സാന്ദ്രാനന്ദ ധ്യാനം, യോഗ സംബന്ധിച്ച ക്ലാസുകൾ നയിക്കും. ബ്രഹ്മവിദ്യാർത്ഥി സമ്മേളനം സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രകാശം അദ്ധ്യക്ഷത വഹിക്കും. ബ്രഹ്മചാരികളായ അസംഗചൈതന്യ, അഖണ്ഡചൈതന്യ, അക്ഷരചൈതന്യ, സുമേഷ്, ജിനു എന്നിവർ പ്രഭാഷണം നടത്തും. 20 ന് രാവിലെ 9ന് ഗുരുദേവന്റെ നവോത്ഥാന സങ്കല്പവും ചിന്താവിഷ്ടയായ സീതയും എന്ന വിഷയത്തിൽ സെമിനാർ നടക്കും. മങ്ങാട് ബാലചന്ദ്രൻ മോഡറേറ്രറായിരിക്കും. ഡോ. ബി.അശോക്, ഡോ.അജയൻപനയറ, സജയ്.കെ.വി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സ്വാമി വിശാലാനന്ദ, ഡോ.എം.ജയരാജ് എന്നിവർ സംസാരിക്കും.
പരിഷത്തിനോടനുബന്ധിച്ചുളള ധർമ്മപതാക ഘോഷയാത്ര 17ന് രാവിലെ കോലത്തുകര ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിക്കും. ശാരദാപ്രതിഷ്ഠയുടെ വാർഷികപൂജ 19ന് വെളുപ്പിന് 3 മണിമുതൽ 5 വരെ സ്വാമി വിശുദ്ധാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. പൂജയിൽ ഭാഗഭാക്കാകാനുളള രസീത് ശിവഗിരി മഠം ഓഫീസിൽ നിന്നും ഗുരുധർമ്മ പ്രചാരണസഭയുടെ ഓഫീസിൽ നിന്നും ലഭിക്കും.