നെടുമങ്ങാട് : കേരള സർവകലാശാല ടീച്ചർ എഡ്യുക്കേഷൻ കോളേജ് ദിനാഘോഷം ഉദ്‌ഘാടനം സർവകലാശാല സിൻഡിക്കേറ്റംഗം ജെ.എസ് ഷിജുഖാൻ നിർവഹിച്ചു.നടനും അവതാരകനുമായ എൻ.കെ കിഷോർ മുഖ്യാതിഥിയായി.കോളേജ് യൂണിയൻ ചെയർമാൻ എസ്.മുസ്തഫയുടെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡോ.രേണുക സോണി വാർഷിക റിപ്പോർട്ടും യൂണിയൻ ജനറൽ സെക്രട്ടറി സി.ബി.ഷിബിൻരാജ് യൂണിയൻ റിപ്പോർട്ടും അവതരിപ്പിച്ചു.സ്റ്റാഫ് അഡ്വൈസർ ആർ.അനില സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ എ.ഷാജി,ഗവണ്മെന്റ് വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബാബുരാജ്,ഹെഡ്മിസ്ട്രസ് എം.ജെ.റസീന,മുരുകൻ ആചാരി,റോജൻ ലെവിസ്,സിന്ധു ഐ.പി,അനുജ വി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.സമ്മാനദാനവും നടന്നു.