തിരുവനന്തപുരം: വിനോദവും വിജ്ഞാനവുമായി കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അവധിക്കാല ആക്ടിവിറ്റി ക്യാമ്പിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ മേഖലയിൽ നിന്ന് തെരഞ്ഞെടുത്ത 20 ഓളം കോഴ്സുകളിൽ കാർട്ടൂൺ ആനിമേഷൻ, 3 ഡി ആനിമേഷൻ, ഓഫീസ് സ്യൂട്ട്, സോഫ്ട്‌വെയർ കോഡിംഗ്, ഇ- അക്കൗണ്ടിംഗ്, വെബ് ഡിസൈൻ, പ്രിന്റ് ഡിസൈൻ, ഇ- ബുക്ക് ഡിസൈൻ, കമ്പ്യൂട്ടർ ഹാർഡ് വെയർ നെറ്റ്‌വർക്ക്, ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ്, ഫോട്ടോഗ്രാഫിക് ഡിസൈൻ, ഷോർട്ട് ഫിലിം കട്ട്സ്, ലിനക്സ്, ലെറ്റ്സ് ടാൽക്ക് ഇംഗ്ളീഷ് ക്ളാസുകൾക്ക് 1 മുതൽ പ്ളസ് ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ കേരളത്തിൽ ഉടനീളം ഉള്ള 300 ഓളം അംഗീകൃത ട്രെയിനിംഗ് സെന്ററുകൾ വഴി ആണ് പദ്ധതി നടപ്പിലാക്കുക. 15ന് മുമ്പായി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ബാഗ് സൗജന്യമായി നേടാം. കോഴ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റുകൾ നൽകും.

പ്രവേശനത്തിനായി അപേക്ഷകർ പേര്, ഫോൺ നമ്പർ, സ്ഥലം, ജില്ല, എന്നീ വിവരങ്ങൾ 9447173260 എന്ന നമ്പരിലേക്ക് എസ്.എം.എസ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9072767005 എന്ന നമ്പരിലേക്ക് വിളിക്കുകയോ www.activitycamp.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.