accident

മലയിൻകീഴ് : ബൈക്ക് അപകടത്തിൽ ഗൃഹനാഥൻ മരിച്ചു.

വിളവൂർക്കൽ മലയം മടത്തുവിളാകത്ത് വീട്ടിൽ കെ.പങ്കജാക്ഷനാണ് (67) ബൈക്ക് അപകടത്തെത്തുടർന്ന് മരിച്ചത്.

കാഞ്ഞിരംകുളം കുഴിവിള പരണിയത്തിനു സമീപം വ്യാഴാഴ്ച വൈകിട്ടാണ് അപകടം നടന്നത്.

മകൻ പ്രവീൺലാലിന്റെ കൂടെ ബൈക്കിൽ പൂവാറിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങി വരവേ എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ പങ്കജാക്ഷനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. ഭാര്യ : വനജകുമാരി (ലാലി). മകൾ : പ്രജില. മരുമക്കൾ : സനീഷ്, ശ്രയ. പ്രാർത്ഥന : തിങ്കളാഴ്ച രാവിലെ 8 ന്.