തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിവരുന്ന വായനാമത്സരത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത പുസ്തകങ്ങൾ: ഹയർ സെക്കൻഡറി-സൂഫി പറഞ്ഞ കഥ (കെ.പി. രാമനുണ്ണി), വൃക്ഷങ്ങളുടെ രഹസ്യജീവിതം (വിവ: ഡോ.സ്മിത മീനാക്ഷി), ചിന്തയുടെ മാനങ്ങൾ (സച്ചിദാനന്ദൻ), അഷിതയുടെ കഥകൾ (അഷിത), പി.ഗോവിന്ദപ്പിള്ള (ചന്തവിള മുരളി), ചട്ടമ്പിസ്വാമികൾ (ഡോ.കെ. മഹേശ്വരൻ നായർ), തുലാവർഷപ്പച്ച (സുഗതകുമാരി), മുത്തശ്ശിമാരുടെ രാത്രി (എം.ടി), മായാ ആഞ്ചലോ ജീവിതത്തിന്റെ കറുത്ത പുസ്തകം, മഹാപ്രളയവും നന്മയുടെ പെട്ടകവും (എഡി: പ്രിയദാസ് ജി.മംഗലത്ത്). കോളേജ് എരി (പ്രദീപൻ പാമ്പിരികുന്ന്), ഭൗമചാപം (സി.എസ് മീനാക്ഷി), കാവ്യകല കുമാരനാശാനിലൂടെ (പി.കെ ബാലകൃഷ്ണൻ), കേരളം ചരിത്രം വർത്തമാനം ദർശനം (എം.എ ഉമ്മൻ), ഇരട്ടമുഖമുള്ള നഗരം (ബെന്യാമിൻ), തീവണ്ടി പറഞ്ഞ കഥ (നൗഷാദ്), രാമായണ പാഠങ്ങൾ (വിവ: മൈത്രേയൻ), ഖസാക്കിന്റെ ഇതിഹാസം (ഒ.വി വിജയൻ), മലയാളത്തിന്റെ പ്രിയകവിതകൾ (ഇടശ്ശേരി), അറിവിന്റെ സാർവത്രികത (കെ.എൻ ഗണേശ്). കൂടാതെ ഗ്രന്ഥലോകത്തിന്റെ 2018 ജൂലയ്, സെപ്തംബർ ലക്കങ്ങളും രണ്ടു വായനാമത്സരത്തിന്റെയും ഭാഗമായിരിക്കും.