കരിക്കോട്: കേരളപുരം സ്കൂളിനു സമീപം നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കരിക്കോട് പഴയ സ്റ്റാൻഡ് ബേബി ഭവനത്തിൽ പ്രകാശന്റെ മകൻ പ്രവീൺ(21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രാഹുൽ, ശ്രീക്കുട്ടൻ എന്നിവർക്ക് നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ചന്ദനത്തോപ്പ് ബി.ടി.സിയിലെ പൂർവവിദ്യാർത്ഥികളായ മൂന്നുപേരും അവിടെ നടന്ന ആർട്സ് ഡേ ആഘോഷത്തിൽ പങ്കെടുത്ത ശേഷം കേരളപുരത്തേക്ക് വരികയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കിൽ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് വീണ പ്രവീണിനു മുകളിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങുകയായിരുന്നു. സിന്ധുവാണ് പ്രവീണിന്റെ മാതാവ്. വിഷ്ണു(പ്രിൻസ് ) സഹോദരനാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ.