kodikkayar

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം കൊടിയേറ്റുന്നതിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സൂപ്രണ്ട് എൻ.കെ. വിനോദ് കുമാറിൽ നിന്ന് ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ ഏറ്റുവാങ്ങി. ക്ഷേത്ര ജീവനക്കാരായ ഡി.എസ്. അനിൽകുമാർ, ബിബിലു ശങ്കർ, അരവിന്ദാക്ഷൻ നായർ, സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് ബിനോദ് ജോർജ്, വീവിംഗ് ഫോർമാന്മാരായ കിഷോർ കുമാ‌ർ .പി.വൈ, ജോസ് വർഗീസ്, ജയിൽ സ്റ്റോർ കീപ്പർ ഇൻ ചാർജ് രഘു .കെ.എസ്, വീവർ പ്രദീപ് .കെ.എസ്, കൊടിക്കയർ നിർമ്മിച്ച അന്തേവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൈങ്കുനി ഉത്സവം ഏപ്രിൽ 10ന് രാവിലെ 9നും 9.30ന് ഇടയിൽ കൊടിയേറും. ക്ഷേത്ര തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. പള്ളിവേട്ട ഏപ്രിൽ 18നും ആറാട്ട് 19നും നടക്കും.