ബാലരാമപുരം: എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരന്റെ കോവളം മണ്ഡലം തിരഞ്ഞെടുപ്പ് പര്യടനം തുടരുന്നു.വെങ്ങാനൂർ പഞ്ചായത്തിൽ മുട്ടയ്ക്കാട് കല്ലൻ സായിപ്പ് റോഡിൽ മുൻ മേയർ ജയൻബാബു ഉദ്ഘാടനം ചെയ്തു. കല്ലിയൂർ,ബാലരാമപുരം പഞ്ചായത്തുകളിൽ നടന്ന പര്യടനം ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. പി.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ജമീലാപ്രകാശം, ജി.ആർ.അനിൽ, വി.സുധാകരൻ, വെങ്ങാനൂർ ബ്രൈറ്റ്, പാറക്കുഴി സുരേന്ദ്രൻ, തെന്നൂർക്കോണം ബാബു, സി.രാധാകൃഷ്ണൻ നായർ, കോളിയൂർ സുരേഷ്, വസുന്ധരൻ, എസ്.ആർ.ശ്രീരാജ്, ബാലരാമപുരം കബീർ തുടങ്ങിയവർ സംസാരിച്ചു. കോവളം മണ്ഡലത്തിൽ പൂവാർ,കരുംകുളം പഞ്ചായത്തുകളിൽ 16 ന് തിരഞ്ഞെടുപ്പ് പര്യടനം നടത്തും.