waste

കാട്ടാക്കട: അംഗൻ വാടി കെട്ടിടത്തിനോട് ചേർന്ന് നടപ്പാതയ്ക്ക് സമീപത്തായി പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപം ശക്തമായതോടെ കുരുന്നുകൾ സാംക്രമിക രോഗ ഭീഷണിയിലാണ്. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് പുറക് വശത്ത് പ്രവർത്തിക്കുന്ന അംഗൻ വാടിയിലേക്ക് പോകുന്ന വഴിയിലെ ഷെഡിൽ മാസങ്ങളോളമായ പ്ലാസ്റ്റിക്ക് മാലിന്യം സൂക്ഷിച്ചിരിക്കുന്നത്.

അംഗൻവാടിയിലേക്കുള്ള വഴിയിൽ നിന്ന് ഇവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലന്ന് ആക്ഷേപമുണ്ട്.

പഞ്ചായത്തിലെ വീരണകാവിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്ക് ഷെഡിങ് യൂണിറ്റിലേക്ക് വേണ്ടി വീടുകളിൽ നിന്നും നീക്കം ചെയ്യുന്ന പ്ലാസ്റ്റിക്ക് വേസ്റ്റുകളാണ് ഇവിടെ കൂട്ടി ഇട്ടിരിക്കുന്നത്. സമീപത്തായി വേറെയും കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട് .പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കൂട്ടി ഇട്ടിരിക്കുന്ന വസ്തുക്കൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.