തിരുവനന്തപുരം: മുംബയിൽ നിന്ന് കൊച്ചുവേളിക്കും പൂനയിൽ നിന്ന് എറണാകുളത്തേക്കുമായി ഏപ്രിൽ 15 മുതൽ ജൂൺ 4 വരെ രണ്ട് വേനലവധിക്കാല സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.
മുംബയിൽ നിന്നുള്ള ട്രെയിൻ തിങ്കളാഴ്ചകളിൽ രാവിലെ 11.05ന് പുറപ്പെടും. കൊച്ചുവേളിയിൽ നിന്ന് മടക്കയാത്ര ചൊവ്വാഴ്ചകളിൽ രാത്രി 11നാണ്. കൊങ്കൺ വഴിയാണ് സർവീസ്. ട്രെയിൻ നമ്പർ 01065/01066. ഈ ട്രെയിനിൽ എ.സി കോച്ചുകളില്ല. 11 സ്ളീപ്പറും നാല് ജനറൽ കോച്ചുകളുമാണുള്ളത്. കേരളത്തിൽ കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ, ആലുവ, തൃശൂർ, ഷൊർണൂർ,കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗലാപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
പൂനയിൽ നിന്ന് എറണാകുളത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ എ.സി കോച്ചുകൾ മാത്രമുള്ള ഹംസഫർ ട്രെയിനാണ്. 13 എ.സി കോച്ചുകളുണ്ട്. തിങ്കളാഴ്ചകളിൽ രാത്രി 7.55ന് പൂനയിൽ നിന്ന് പുറപ്പെടും. മടക്കയാത്ര എറണാകുളത്തുനിന്ന് ബുധനാഴ്ചകളിൽ പുലർച്ചെ 3.45ന്. കേരളത്തിൽ ആലുവ, തൃശൂർ, ഷൊർണൂർ,കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗലാപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ട്രെയിൻ നമ്പർ 01467/01468.