balakrishnan

ഉഴമലയ്ക്കൽ : സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന കോൺഗ്രസ് നേതാവും ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ തോളൂർ ജി.ബാലകൃഷ്ണൻ(92)നിര്യാതനായി.ഡി.സി.സി അംഗം, ആര്യനാട്, ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തുകളിലായി 25 വർഷം മെമ്പ‌ർ, ദീർഘകാലം എസ്.എൻ.ഡി.പി.യോഗം ആര്യനാട് ശാഖാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ പരേതയായ ശിവബായ്.മക്കൾ: ബി.വിജയകുമാർ,സി.എസ്.ഗിരിജ,സി.എസ്.രാധ,ബി.ജയചന്ദ്രൻ,സി.എസ്.രോഹിണി,ബി.സനകൻ,സി.എസ്.ബീന.മരുമക്കൾ:.ലീലാകുമാരി,പരേതനായ വിജയൻ,രാധാകൃഷ്ണൻ,ഓമന,സജീവ്,ഷീജ,രവി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.