ആ​റ്റിങ്ങൽ: കടുത്ത ചൂടിലും ആറ്റിങ്ങൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണരംഗം സജീവം. വാഹനപര്യടനത്തിലാണ് സ്ഥാനാർത്ഥികൾ കഴിഞ്ഞ ദിവസം ശ്രദ്ധ കേന്ദ്രീകരിച്ചത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്തിന്റെ മൂന്നാം ഘട്ട പര്യടന പരിപാടി ഇന്നലെ വർക്കല നിയമസഭാ മണ്ഡലത്തിലെ വെട്ടൂർ ഫിഷർമെൻ കോളനിയിൽ നിന്നും ആരംഭിച്ചു. അഡ്വ. വി. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചുമടുതാങ്ങി, അക്കരവിള, വെട്ടൂർ, റാത്തിക്കൽ, അരിവാളം, വിളഭാഗം, പുത്തൻചന്ത, ഞെക്കാട്, ചിറപ്പാട്, തൊക്കാട്, മിനി എസ്​റ്റേ​റ്റ്, തച്ചോട്, വട്ടപ്ലാമൂട്, മുട്ടപ്പലം റേഷൻകട ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ചാവടിമുക്കിലെത്തി വിശ്രമിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം 3 മുതൽ പുന്നക്കൂട്ടം, രഘുനാഥപുരം, തച്ചൻകോണം, രാമന്തള്ളി, വള്ളക്കടവ്, ജനാർദ്ധനപുരം, വാച്ചർമുക്ക്, നടയ്ക്കാമുക്ക്, ആശുപത്രിമുക്ക്, പന്തുകുളം, തോടുവേ, മാവിള, കരുനിലക്കോട് , ഗുരുനഗർ, കണ്ണമ്പ, പുന്നമൂട്, ഓടയംമുക്ക്, കുരക്കണ്ണി, ചാലുവിള തുടങ്ങിയ സ്ഥലങ്ങളിലെത്തി സ്വീകരണം ഏ​റ്റുവാങ്ങി.

യു.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. അടൂർ പ്രകാശ് ആ​റ്റിങ്ങൽ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ പാലച്ചിറ നിന്നും വാഹനപര്യടനം ആരംഭിച്ചു. ദളവാപുരം, അകത്തുമുറി, താന്നിമൂട്, ചെറുന്നിയൂർ, തെ​റ്റിക്കുളം, വടശ്ശേരിക്കോണം, ഞെക്കാട്, ചേന്നൻകോട്, നീറുവിള, ഒ​റ്റൂർ, വലിയവിള, കവലയൂർ, കുളമുട്ടം, കണ്ണങ്കര വഴി മണമ്പൂരിൽ എത്തി വിശ്രമിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം വൈകുന്നേരം മൂന്നിന് ഗുരുനഗർ, തൊട്ടികല്ല്, ആലംകോട്, കൈരളി ജംഗ്ഷൻ, അവനവഞ്ചേരി ഗ്രാമത്തുംമുക്ക്, ടോൾ ജംഗ്ഷൻ, മാമം, ജി.എച്ച്.എസ്.ജംഗ്ഷൻ, തോട്ടവാരം, കുന്നുവാരം, കൊടുമൺ, കൊല്ലമ്പുഴ, മണനാക്ക്, അണയിൽ, വെളിവിളാകം, മാർക്ക​റ്റ് ജംഗ്ഷൻ, വക്കം മാർക്ക​റ്റ് ജംഗ്ഷൻ വഴി പണയിൽകടവിൽ പര്യടനം സമാപിച്ചു.

ബി.ജെ.പി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ കാട്ടാക്കട നിയോജക മണ്ഡലത്തിലെ മലയിൽകീഴ് മേഖലയിലാണ് പര്യടനം നടത്തിയത്. നരുവാമൂട് നിന്നും പ്രചാരണം ആരംഭിച്ചു. വിളപ്പിൽശാല, മുളയറ, പുളിയറക്കോണം ചെറുപാറ, പേയാട് തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി സ്വീകരണങ്ങൾ ഏ​റ്റുവാങ്ങി. വിളവൂർക്കലിൽ സമാപിച്ചു. ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.