m

തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം നൽകുന്ന സന്ദേശമെന്തെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് എം.പി വീരേന്ദ്രകുമാർ എം.പി പറഞ്ഞു. സി.ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പേരൂർക്കടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഒരു തരംഗവും ഉണ്ടാക്കാൻ പോകുന്നില്ല. കേരളത്തിൽ യു.ഡി.എഫ് തകർന്നടിയും. രാജ്യത്ത് പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വച്ച് കോൺഗ്രസ് ബി.ജെ.പിയെ സഹായിക്കുകയാണ്. ബി.ജെ.പി സർക്കാരിനെതിരെ ശക്തമായ ജനവികാരമാകും രാജ്യത്ത് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.