കഴക്കൂട്ടം: സ്കൂട്ടർ തെന്നിമറിഞ്ഞ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന പത്രവിതരണക്കാരൻ മരിച്ചു. കഠിനംകുളം ചാന്നാങ്കര പഴഞ്ചിറ മണക്കാട്ട് വീട്ടിൽ ബോബൻ (39) ആണ് മരിച്ചത്. മാർച്ച് 31ന് രാവിലെ പത്രവിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പുതുക്കുറിച്ചി നെഹറു ജംഗ്ഷനിലായിരുന്നു അപകടം. കഠിനംകുളം ഏജന്റ് വിക്രമൻനായരുടെ വിതരണക്കാരനായിരുന്നു . ഭാര്യ ലളിത. മക്കൾ: ജിത്ത്, സുജിത്ത്, സുജിത, സൂര്യ.