kovalam-fc-coaching-camp
kovalam fc coaching camp

തിരുവനന്തപുരം : തലസ്ഥാനത്ത് ശ്രദ്ധയാകർഷിച്ച കോവളം എഫ്.സി ഫുട്ബാൾ ടീം വേനലവധിക്കാലത്ത് പുതുതാരങ്ങളെ കണ്ടെത്താൻ ഏപ്രിൽ 15 മുതൽ 29 വരെ റസിഡൻഷ്യൽ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. യുവേഫ ബി ലൈസൻസുള്ള പാട്രിക്, എ.എഫ്.സി ബി ലൈസൻസുള്ള എബിൻറോസ്, മുൻ ഇന്ത്യൻ ഗോൾ കീപ്പർ രാജീവ് കുമാർ എന്നിവരാണ് പരിശീലനം നൽകുന്നത്. 15 ദിവസത്തെ ക്യാമ്പിൽ രാവിലെയും വൈകിട്ടും പരിശീലനം വീഡിയോ, അനാലിസ്, ഫ്രണ്ട്‌ലി മാച്ചുകൾ, ദേശീയ അന്തർദേശീയ താരങ്ങളുമായുള്ള സംവേദനം തുടങ്ങിയവയുണ്ടാകും.

ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് ക്ളബ് സ്പോൺസർ ഷിപ്പ് നൽകും. ഈവർഷം നടക്കുന്ന അണ്ടർ 18 ഐ ലീഗിലേക്കുള്ള ടീമിനെയും ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447124620, 9895007272.

ക്രിക്കറ്റ് കോച്ചിംഗ്

തിരുവനന്തപുരം : ജില്ലാക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ അവധിക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നെടുമങ്ങാട് കിളിമാനൂർ, ആറ്റിങ്ങൽ, തുമ്പ, കെ.സി.എ എന്നിവിടങ്ങളിൽ ഈമാസം മുതൽ നടത്തുന്നു. താത്പര്യമുള്ളവർ 9645342642, 9895838446, 9895121812, 0471 2330522 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.