ജയ്‌പൂർ : ഇന്നലെ നടന്ന രണ്ടാം ഐ.പി.എൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എട്ടുവിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് രാജസ്ഥാൻ റോയൽസ് ആദ്യ ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഒാവറിൽ 139 /3 എന്ന നിലയിലെത്തി.കൊൽക്കത്ത 13.5 ഒാവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ക്രിസ് ലിൻ (50),സുനിൽ നരെയ്ൻ(47), റോബിൻ ഉത്തപ്പ (26*) എന്നിവരുടെ ബാറ്റിംഗാണ് കൊൽക്കത്തയ്ക്ക് സീസണിലെ നാലാം ജയം നൽകിയത്.
മലയാളിതാരം സഞ്ജു സാംസൺ ഇല്ലാതെയാണ് രാജസ്ഥാൻ കളിക്കാനിറങ്ങിയത്. അജിങ്ക്യ രഹാനെ (5), ബട്ട്‌ലർ (37), രാഹുൽ ത്രിപാതി (6) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. സ്റ്റീവൻ സ്മിത്ത് പുറത്താകാതെ 59 പന്തിൽ ഏഴ് ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പ4ടിയോടെ 73 റൺസ് നേടി.