തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ആർട്സ്, കൾച്ചറൽ, ആൻഡ് റിസർച്ച് ഏർപ്പെടുത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള മാദ്ധ്യമ പ്രവർത്തകനുള്ള മീഡിയ എക്സലൻസ് അവാർഡിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ കോവളം സതീഷ്‌കുമാർ അർഹനായി.
14ന് വൈകിട്ട് 5ന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പന്തളം കൊട്ടാരം സെക്രട്ടറി പി.കെ.നാരായണ വർമ്മ അവാർഡ് സമ്മാനിക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. കോവളം തുറുവൻകോണത്ത് പുത്തൻവീട്ടിൽ എം.കൃഷ്ണപണിക്കരുടെയും രാധയുടെയും മകനാണ് സതീഷ്‌കുമാർ. ഭാര്യ: സ്മിത. മകൻ: ശോഭിത് എസ്.കുമാർ. 2018ലെ പത്രാധിപർ കെ.സുകുമാരൻ പുരസ്കാരം, ഗാന്ധിഭവൻ പുരസ്കാരം, തമ്പി കാക്കനാടൻ പുരസ്കാരം, 2016ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം, 2015ൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം റിപ്പോർട്ടിനുള്ള പ്രത്യേക ജൂറി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.