ലണ്ടൻ: പൊലീസുകാർക്ക് മാേഡലിന്റെ വക കടി. പ്രശസ്ത പ്ളേബോയ് മോഡൽ തിയോബാൻ തെടർ എന്ന ഇരുപത്താറുകാരിയാണ് കടിക്കൊപ്പം പൊലീസുകാർക്ക് കിടിലം തൊഴിയും കൊടുത്തത്. കൂടുതൽ പൊലീസെത്തി മോഡലിനെ പാെക്കി അകത്താക്കി.
ഹോട്ട് ചിത്രങ്ങൾ പതിവായി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്യുന്ന തിയോബാന് നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞദിവസം ലണ്ടനിലെ വീട്ടിനു മുന്നിൽ കണ്ട പൊലീസുകാരോടാണ് കക്ഷി ഉടക്കിയത്. എന്തിനാണ് പൊലീസുകാർ ഇവരുടെ വീടിനുമുന്നിൽ എത്തിയതെന്ന് വ്യക്തമല്ല. പൊലീസുകാരെ കണ്ടതോടെ മോഡലിന്റെ കൺട്രോളുപോയി.
വീടിനുമുന്നിൽ എന്താകാര്യമെന്നായി ചോദ്യം. പൊലീസുകാർ കാര്യം പറഞ്ഞെങ്കിലും ബോധിച്ചില്ല. ഇവിടെ നിന്ന് എത്രയും പെട്ടെന്ന് സ്ഥലംവിടണമെന്നായി തിയാേബാൻ. പറ്റില്ലെന്ന് പൊലീസുകാരും. തുടർന്നായിരുന്നു മോഡൽ അക്രമാസക്തയായത്.
തങ്ങൾക്കുനേരെ പാഞ്ഞടുത്ത മോഡലിനെ പൊലീസുകാരിൽ ഒരാൾ തടഞ്ഞു. അയാളുടെ കൈ കടിച്ചുപറിച്ചു കൊണ്ടാണ് ഇതിന്റെ അരിശം തീർത്തത്. പൊലീസുകാരന്റെ നിലവിളികേട്ട് രണ്ടാമൻ ഒാടിയെത്തി. അയാളെ തൊഴിച്ചിട്ടു. പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് കണ്ടതോടെ കൂടുതൽ പൊലീസിനെ വിളിച്ചുവരുത്തിയാണ് മോഡലിനെ കസ്റ്റഡിയിലെടുത്തത്.
എന്നിട്ടും ദേഷ്യം തീരാതെ പൊലീസ് സംഘത്തിനു നേരെ മേശയെറിയാനും മോഡൽ ശ്രമിച്ചു. അറസ്റ്റിലായ മോഡലിന് ഇൗ മാസം പതിനാറുവരെ ജാമ്യം അനുവദിച്ചിട്ടുണ്ട്. നേരത്തേയുള്ള ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് നടിയെ പൊക്കാനാണ് പൊലീസ് എത്തിയതെന്നാണ് ചിലർ പറയുന്നത്.