തിരുവനന്തപുരം: പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി.രാജേഷിന്റെ തിരഞ്ഞെടുപ്പു റാലിയിൽ വടിവാൾ കണ്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്‌ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശം നൽകി.
സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പിന് ഇത്തരം നടപടികൾ വിഘാതം സൃഷ്ടിക്കും. പ്രചാരണ റാലികളിൽ ആയുധങ്ങൾ കൊണ്ടുപോകരുതെന്ന് നിർദ്ദേശമുള്ളതാണെന്നും അത്തരം നടപടികൾ മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും മീണ പറഞ്ഞു.