ചിറയിൻകീഴ്: ഉത്സവ ആഘോഷങ്ങൾക്കിടെ മദ്ധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. പെരുങ്ങുഴി മൂലയിൽ വീട്ടിൽ രഞ്ജിത്ത് (61) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കുഴഞ്ഞുവീണത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ചിറയിൻകീഴ് സ്റ്രാൻഡിലെ ടെമ്പോ സർവീസിന്റെ കോ-ഓർഡിനേറ്ററാണ്.
ഭാര്യ: ശകുന്തള. മക്കൾ: ശ്രീജിത്ത്, രഞ്ജീഷ്. മരുമക്കൾ: ശാലിനി, മായ
സഞ്ചയനം: ബുധൻ രാവിലെ 9ന്.