ചിറയിൻകീഴ്: ന്യൂരാജസ്ഥാൻ മാർബിൾസിന്റെ ഷോറൂമുകളിൽ 25-ാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് മുതൽ 15 ദിവസത്തേക്ക് ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കമ്പനി ടൈലുകൾക്ക് 20 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കുറവുണ്ട്. പുതുതായി വന്ന 2400x1200, 1200x1200, 1800x900 വലിപ്പമുള്ള 83 വെറൈറ്റി ഇറ്റാലിയൻ മോഡൽ ജംബോ ടൈലുകൾക്ക് 50 ശതമാനം വിലക്കുറവും ലഭ്യമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ സർക്കാർ നിയമാവലി പ്രകാരമുള്ള നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും നൽകും.
25 വർഷമായി കേരളത്തിൽ കമ്പനി ടൈലുകൾ വിൽക്കുന്നതിൽ മുൻപന്തിയിലാണ് ന്യൂരാജസ്ഥാൻ മാർബിൾസ്. എറണാകുളം വൈറ്റിലയിലും തിരുവനന്തപുരം ചാക്ക ബൈപാസിലും പുതിയ രണ്ട് ഷോറൂമുകൾ ഉടൻ തുറക്കുമെന്ന് ന്യൂരാജസ്ഥാൻ മാർബിൾസ് മാനേജിംഗ് ഡയറക്‌ടർ സി. വിഷ്‌ണുഭക്തൻ പറഞ്ഞു.