kerala-university
kerala university

പ്രാക്ടി​ക്കൽ

ആറാം സെമ​സ്റ്റർ സ​പ്ലി​മെന്റ​റി ബി.​ടെക് (2013 സ്‌കീം) കെമി​ക്കൽ എൻജിനിയ​റിംഗ് ബ്രാഞ്ച് പ്രാക്ടി​ക്കൽ പരീക്ഷ 9, 11 തീയ​തി​ക​ളിൽ നട​ത്തും.


തീയതി നീട്ടി

സർവ​ക​ലാ​ശാ​ല​യുടെ വിവിധ പഠ​ന​വ​കു​പ്പു​ക​ളി​ലേക്ക് പി.ജി അഡ്മി​ഷ​നു​വേ​ണ്ടി​യു​ളള പ്രവേ​ശന പരീ​ക്ഷയ്ക്കും (സി.​എ​സ്.​എ​സ്) ഫ്യൂച്ചർ സ്റ്റഡീ​സ്, ഒപ്‌ടോ ഇല​ക്‌ട്രോ​ണി​ക്‌സ്, കമ്പ്യൂ​ട്ടർ സയൻസ് വകു​പ്പു​ക​ളി​ലേക്ക് എം.​ടെക് അഡ്മി​ഷ​നു​വേണ്ടിയും ഓൺലൈ​നായി അപേ​ക്ഷി​ക്കാ​നുള്ള തീയതി 22 വരെ നീട്ടി​. വിശ​ദ​വി​വ​ര​ങ്ങൾക്ക് www.admissions.keralauniversity.ac.in.