തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാനം ദിവസം കഴിഞ്ഞതോടെ മത്സരചിത്രം വ്യക്തമായി. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 227 പേരാണ് പോർക്കളത്തിൽ.
ഇന്നലെ 16 പേർ പത്രിക പിൻവലിച്ചു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ശ്രദ്ധേയമായ വയനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് - 20 പേർ. ആറു പേർ മത്സരിക്കുന്ന ആലത്തൂരിലാണ് സ്ഥാനാർത്ഥികൾ കുറവ്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ എണ്ണം ഇങ്ങനെ: കാസർകോട്: 9, കണ്ണൂർ: 13, വടകര: 12, കോഴിക്കോട്: 14, പൊന്നാനി: 12, മലപ്പുറം: 8, പാലക്കാട്: 9, തൃശൂർ: 8, ചാലക്കുടി: 13, എറണാകുളം: 13, ഇടുക്കി: 8, കോട്ടയം: 7, ആലപ്പുഴ: 12, മാവേലിക്കര: 10, പത്തനംതിട്ട: 8, കൊല്ലം: 9, ആറ്റിങ്ങൽ: 19.