ലണ്ടൻ : സെമിഫൈനലിൽ വോൾവർ ഹാംപടണിനെ 3-2ന് അട്ടിമറിച്ച് വാറ്റ് ഫോഡ് എഫ്.എ. കപ്പ് ഫുട്ബാളിന്റെ ഫൈനലിലെത്തി. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ.
വെംബ്ളിയിൽ നടന്ന മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് സമനിലയിലായിരുന്നു. അധിക സമയത്ത് നേടിയ ഗോളിനായിരുന്നു വാറ്റ്ഫോഡിന്റെ വിജയം. 78-ാം മിനിട്ട് വരെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന വോൾവർ ഹാംപ്ടണിനെതിരെ 79-ാം മിനിട്ടിൽ ഡിയോലോഫുവാണ് വാറ്റ്ഫോഡിന്റെ ആദ്യഗോൾ നേടിയത്. നാടകീയമായി ഇൻജുറി ടൈമിൽ ഡീനി പെനാൽറ്റിയിലൂടെ കളി സമനിലയിലാക്കി. എക്സ്ട്രാ ടൈമിലേക്ക് നീട്ടി. അധിക സമയത്തിന്റെ 14-ാം മിനിട്ടിൽ വിജയഗോളടിച്ചതും ഡിയോലോഫുമാണ്.