thozhilurappu

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു മാസമായി മുടങ്ങിക്കിടന്ന തൊഴിലുറപ്പ് കുടിശ്ശിക തുകയായ 1511 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒടുവിൽ കൂലി കിട്ടിയത് നവംബറിലായിരുന്നു. ഏറ്റവുമധികം തൊഴിൽദിനങ്ങൾ ഉണ്ടായിരുന്ന ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായിരുന്നു ഏറ്റവുമധികം കൂലി നൽകാനുണ്ടായിരുന്നത്.
തൊഴിലാളികൾക്ക് നൽകാനുള്ള കൂലി കുടിശ്ശികയായതോടെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്ത് നൽകിയിരുന്നു. തുടർന്ന് വിഷുവിന് മുമ്പ് കുടശ്ശിക അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകുകയായിരുന്നു. സംസ്ഥാനത്തെ അംഗങ്ങളിൽ 90 ശതമാനവും സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. ഡിസംബർ അവസാനം വരെ 1953 കോടി രൂപയുടെ ജോലികളാണ് കേരളത്തിൽ നടന്നത്.