കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി യിലെ പേ ആൻഡ് പാർക്ക് ലേലത്തുക കൂട്ടിയതിൽ പ്രതിഷേധിച്ച് ലേലം മുടങ്ങി. മുന്നറിയിപ്പില്ലാതെ പേ ആൻഡ് പാർക്ക് നാല്പതിനായിരം രൂപയാക്കിയതിൽ പ്രതിഷേധിച്ചതോടെയാണ് പ്രശ്നത്തിന് കാരണം.

കാട്ടാക്കട കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിലെ പേ ആൻഡ് പാർക്ക് ടെണ്ടർ നടപടികൾ ആരംഭിച്ചതോടെ അടിസ്ഥാന തുകയായ നാല്പത്തിനായിരം രൂപയ്ക്ക് ലേലം വിളിച്ചു തുടങ്ങാൻ അധികൃതർ നിർദ്ദേശിച്ചു. ഇത് അധികമാണെന്നും ശരാശരി ദിവസം 1250 രൂപ ലഭിക്കുന്നിടത്ത് ആയിരം രൂപയോളം ശമ്പളം ഉൾപ്പടെ ചെലവ് വരും. മാസം 40,000 എന്നത് യുക്തിക്ക് നിരക്കാത്തതാണ് എന്ന് ആരോപിച്ചാണ് ലേലം കൊള്ളാനെത്തിയവർ തടസം ഉന്നയിച്ചത്. സംഭവം രൂക്ഷമായതോടെ എസ്റ്റേറ്റ് ഓഫിസറെ വിവരം ധരിപ്പിച്ചപ്പോൾ ലേലം റദ്ദ്ചെയാനാണ് നിർദേശം നൽകിയത്. ഇതോടെ പ്രതിഷേധത്തിന്റെ ശക്തി കൂടി.

2017ലാണ് ഇവിടെ പാർക്കിഗ് ഫീസ് പിരിക്കാൻ ലേല നടപടികൾ ആരംഭിച്ചത്. എന്നാൽ ഒരു ടെണ്ടർ മാത്രമേ ഉണ്ടായിരുന്നതുകൊണ്ട് ഡിപ്പോ നേരിട്ട് തന്നെ ഫീസ് പിരിക്കാനും തുടങ്ങി. എന്നാൽ ടിക്കറ്റ് പ്രിന്റിഗിനും ശമ്പളത്തിനുമുള്ള തുക ലഭിക്കില്ലന്നുവന്നതോടെയാണ് അധികൃതർ വീണ്ടും ടെണ്ടർ നടത്താൻ തീരുമാനിച്ചത്. ഇതേത്തുർന്നാണ് ടെൻഡർ നടപടികൾ നിറുത്തിവച്ചത്.