aiyfnadakam

മുടപുരം: ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി യുവജനങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ചിറയിൻകീഴിൽ അവതരിപ്പിച്ച കലാരൂപം ഏറെ ജനശ്രദ്ധ നേടി. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് 'ചക്രവാളങ്ങൾ ചുവക്കുന്നു" എന്ന പേരിൽ നാടകഗാന ശില്പം അവതരിപ്പിക്കുന്നത്. യുവജനങ്ങൾ നേരിടുന്ന തൊഴിലില്ലായ്മ, അടിച്ചമർത്തൽ എന്നിവയും വർഗ്ഗീയതയും ഇതിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ജനാധിപത്യം ത്തെ കുറിച്ചും വർഗ്ഗീയ ഫാസിസത്തിന്റെ അപകടങ്ങൾക്കെതിരെയും കരുതിയിരിക്കാൻ കലാശില്പം ആഹ്വാനം ചെയ്യുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ നന്ദർശിക്കുന്ന ജാഥ അണിയിച്ചൊരുക്കിയത് കവി രാധാകൃഷ്ണൻ കുന്നുംപുറമാണ്.
അരുൺബാലു, ശ്രവൺ പുളിമാത്ത്, ജി.എൽ. അജീഷ്, അൽ ജിഹാൻ, ബിനു കോരാണി എന്നിവരാണ് മറ്റ് സംഘാടകർ. വിവിധ കഥാപാത്രങ്ങളായി ദിലീപ്, അബിൻ, വിഷ്ണു, അതുൽ ഉണ്ണിത്താൻ, പവി എസ്. രാജ്, മനു,ജമാൽ, കണ്ണൻ എന്നിവർ വേഷമിടുന്നു. ചിറയിൻകീഴിനു പുറമെ മണമ്പൂർ, വർക്കല,കളിമാനൂർ, വെഞ്ഞാറമൂട് എന്നിവിടങ്ങളിലും അവതരണങ്ങൾ നടന്നു. വരും ദിവസങ്ങളിൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ നാടകഗാന ശില്പം അവതരിപ്പിക്കും

.