വെട്ടുതുറ : ചാന്നാങ്കര ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 6 ന് മഹാഗണപതിഹോമം, 7 ന് തോറ്റം പാട്ട്, 9.30 ന് പൊങ്കാല, ക്ഷേത്ര മേൽശാന്തി ഭഗത് നാരായണൻ പോറ്റി പ്രത്യേകം സജ്ജമാക്കിയ പണ്ടാര അടുപ്പിൽ തീ പകരുന്നതോടുകൂടി പൊങ്കാല ആരംഭിക്കും. തുടർന്ന് 11.30 ന് സമൂഹ സദ്യ, വൈകിട്ട് 4 ന് പുഷ്പാഭിഷേകം, 6.45 ന് ദീപാരാധന, തോറ്റംപാട്ട്, രാത്രി 7.30 ന് ഭഗവതി സേവ, 8 ന് പൂഞ്ഞാർ നവധാരയുടെ ഗാനമേള, തുടർന്ന് ദീപാരാധന, ചമയവിളക്ക്, താലപ്പൊലി, വെളുപ്പിന് 2 ന് ഗുരുസിയോടുകൂടി രോഹിണി മഹോത്സവം പര്യവസാനിക്കും.