പാലോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലോട് യൂണിറ്റ് ദ്വൈ വാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും 9ന് വൃന്ദാവനം കൺവൻഷൻ സെന്ററിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എച്ച്.അഷ്‌റഫിന്റെ അദ്ധ്യക്ഷതയിൽ പള്ളിവിള സലാഹുദ്ദീൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വെള്ളറട രാജേന്ദ്രൻ,ജോഷി ബാസു,പാലോട് ഡി.കുട്ടപ്പൻ നായർ,ജില്ലാ ജനറൽ സെക്രട്ടറിമാരായ പുലിയൂർ രാജൻ,ഷിറാസ്ഖാൻ,കല്ലയം ശ്രീകുമാർ,ഗോപകുമാർ,സന്തോഷ് കുറ്റൂർ,കല്ലറ വിജയൻ നായർ,പെരിങ്ങമ്മല യൂണിറ്റ് പ്രസിഡന്റ് ബദറുദ്ദീൻ,മോഹൻകുമാർ,സുബ്രഹ്മണ്യൻ പിള്ള, ശശിധരൻ എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് ട്രഷറർ കെ.എസ് രവീന്ദ്രൻ പിള്ള വരവുചെലവ് കണക്ക് അവതരിപ്പിച്ചു. നാഷിദ് നന്ദി പറഞ്ഞു. എച്ച്.അഷ്‌റഫിനെ പ്രസിഡന്റായും പള്ളിവിള സലാഹുദ്ദീനെ ജനറൽ സെക്രട്ടറിയായും കെ.എസ്.രവീന്ദ്രൻ പിള്ളയെ ട്രഷററായും വീണ്ടും തിരഞ്ഞെടുത്തു.ഡി.കുട്ടപ്പൻ നായർ (രക്ഷാധികാരി),സുകുമാരൻ നായർ,ഇ.ബെൻസൺ, കൃഷ്ണൻകുട്ടി നായർ,മധുസൂദനൻ,നാസറുദ്ദീൻ (വൈസ് പ്രസിഡന്റുമാർ),സോജി സെബാസ്റ്ര്യൻ,റിജാസ് മുഹമ്മദ്, എം.കെ.നിസാമുദ്ദീൻ,നാഷിദ്,മണികണ്ഠൻ നായർ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റുഭാരവാഹികൾ.