പരീക്ഷകൾക്ക് മാറ്റമില്ല
8 മുതൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളും, ആറാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എസ്.ഡബ്യൂ/ബി.വോക് (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും. പരീക്ഷാ തീയതികളിൽ മാറ്റമില്ല.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.പി.എ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ 25, 26, 29 തീയതികളിലും ബി.പി.എ (മൃദംഗം), ബി.പി.എ (ഡാൻസ്) വിഷയങ്ങളുടെ പ്രാക്ടിക്കൽ 16, 17, 20 തീയതികളിലും ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
ആറാം സെമസ്റ്റർ ബി.പി.എ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
ആറാം സെമസ്റ്റർ സി.ബി.സി.എസ് (2016 അഡ്മിഷൻ റഗുലർ, 2013, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) ബി.എസ് സി കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളുടെ പ്രാക്ടിക്കലും വൈവാ വോസിയും 29 മുതൽ അതതു കോളേജുകളിൽ ആരംഭിക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഒന്നും രണ്ടും വർഷ ബി.ബി.എ (ആന്വൽ സ്കീം - പ്രൈവറ്റ് രജിസ്ട്രേഷൻ) റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 50 രൂപ പിഴയോടെ 25 വരെയും 125 രൂപ പിഴയോടെ 27 വരെയും രജിസ്റ്റർ ചെയ്യാം. റഗുലർ പരീക്ഷയുടെ ഓരോ പേപ്പറിനും 125 രൂപ വീതവും സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഓരോ പേപ്പറിനും 150 രൂപ വീതവും അടയ്ക്കണം. 100 രൂപ മാർക്ക് ലിസ്റ്റിനും 200 രൂപ മൂല്യനിർണയ ക്യാമ്പ് ഫീസായും ഓരോ വർഷ പരീക്ഷാ ഫീസിനോടൊപ്പവും അടയ്ക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ പരീക്ഷാകേന്ദ്രം മാത്രമേ ഉണ്ടാവുകയുള്ളൂ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
സർവകലാശാലയുടെ കേരള സ്റ്റഡീസ് പഠനവകുപ്പിൽ ആരംഭിക്കുന്ന 'മലയാളസാഹിത്യം, കേരളപഠനവും മാദ്ധ്യമപഠനവും' എന്ന പി.ജി കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി: 22. വിശദവിവരങ്ങൾക്ക് www.admissions.keralauniversity.ac.in.