hh

നെയ്യാറ്റിൻകര: ബോണിത്താസ് 2019 എന്ന പേരിൽ അക്ഷയ കോപ്ലക്‌സിൽ നടന്ന നെയ്യാറ്റിൻകര രൂപതയുടെ യുവജന സംഗമവും യുവജന വർഷത്തിന്റെ സമാപനവും ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അരുൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിൽ നെയ്യാറ്റിൻകര രൂപത യുവജനകമ്മിഷൻ ഡയറക്ടർ ഫാ. ബിനു. ടി ആമുഖ പ്രഭാഷണം നടത്തി. എൽ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ. പി ബാബു, ഫാ.ജോയി മത്യാസ്, കെ.ആർ.എൽ.സി. സി. അൽമായ കമ്മിഷൻ സെക്രട്ടറി ഫാ. ഷാജ്കുമാർ, എൽ.സി.വൈ.എം രൂപത ജനറൽ സെക്രട്ടറി മ്രോദ് കുരിശുമല, മുൻ എൽ.സി വൈ.എം പ്രസിഡന്റ് അനിൽജോസ്, ഫാ. രാഹുൽലാൽ തുടങ്ങിയവർ പ്രസംഗിച്ചു. അമരവിളയിൽ നിന്നാരംഭിച്ച റാലിയോടെയാണ് സംഗമത്തിന് തുടക്കമായത്. അമരവിള എക്‌സൈസ് ഇൻസ്‌പെക്ടർ അജീഷ് എൽ.ആർ റാലി ഉദ്ഘാടനം ചെയ്യ്തു.