തിരുവനന്തപുരം: ആനാട് മോഹൻദാസ് കോളേജിലെ പൂർവ വിദ്യാർത്ഥിയും സിവിൽ സർവീസ് പരീക്ഷയിലെ ജേതാവുമായ അനൂപ് ബിജിലിനെ കോളേജിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. വി.എൻ.ജി.പി ട്രസ്റ്റ് ചെയർമാൻ ജി. മോഹൻദാസ് അനൂപ് ബിജിലിന് പൊന്നാട അണിയിച്ച് ആശംസ പ്രസംഗം നടത്തി. വി.എൻ.ജി.പി ട്രസ്റ്റ് സെക്രട്ടറി റാണി മോഹൻദാസ് അനൂപ് ബിജിലിന് മൊമന്റോ നൽകി. മോഹൻദാസ് കോളേജ് ഡയറക്ടർ ആശാലത തമ്പുരാൻ, പ്രിൻസിപ്പൽ എസ്. ഷീല എന്നിവർ സംസാരിച്ചു. ചടങ്ങിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ആനാട് മോഹൻദാസ് കോളേജിലെ 2007 -11 ബാച്ചിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ് അനൂപ്. ചടങ്ങിന് ശേഷം അനൂപ് വിദ്യാർത്ഥികളുമായി സംവദിച്ചു.