നെയ്യാറ്റിൻകര :അയൽവീട്ടിലെ കിണറ്റിലകപ്പെട്ട ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. നെയ്യാറ്റിൻകര ഇരുമ്പിൽ ദൈവകൃപ വീട്ടിൽ സുകുമാരന്റേയും സരോജത്തിന്റെയു മകൻ ഷിബുവാണ് (31)മരിച്ചത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. തന്റെ ആട് അയൽവാസിയുടെ കിണറിൽ വീഴുന്നതുകണ്ട് ഓടിയെത്തിയ യുവാവ് കിണറിലേക്ക് ഇറങ്ങിയെങ്കിലും ബോധമറ്റ് വീഴുകയായിരുന്നു. ഫയർഫോഴ്സ് യുവാവിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു . ഭാര്യയും രണ്ട് മക്കളുമുണ്ട്.