വെഞ്ഞാറമൂട്: ഡ്യൂട്ടിക്കിടെ കെ എസ് ആർടി സി കണ്ടക്ടർ ബസ്സിൽ മരിച്ചു.കിളിമാനൂർ ഡിപ്പോയിലെ കണ്ടക്ടർ തേമ്പാംമൂട് മുക്കാല സ്വദേശി ഷംനാദ് (42 )ആണ് മരിച്ചത്. കിളിമാനൂർ നിന്ന് കല്ലമ്പലത്തേക്ക് പോകുകയായിരുന്ന ബസ്സിൽ ടിക്കറ്റ് കൊടുത്ത് കൊണ്ടിക്കേ ഷംനാദ് സീറ്റിൽ വന്നിരിക്കുകയായിരുന്നു. അടുത്തിരുന്ന യാത്രക്കാരൻ വിളിച്ചപ്പോൾ അബോധാവസ്ഥയിലാണെന്നുകണ്ടു . തുടർന്ന് ബസ്സിൽ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽകോളജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.