kanchav

പാറശാല: തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് ട്രെയിനിൽ കടത്തിയ രണ്ട് കിലോ കഞ്ചാവ് പാറശാല റെയിൽവേ പൊലീസ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ പാറശാല സ്റ്റേഷനിൽ എത്തിയ മധുര - പുനലൂർ പാസഞ്ചർ ട്രെയിനിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ട്രെയിനിൽ പരിശോധന നടത്തുന്നത് കണ്ട പ്രതി കഞ്ചാവ് ഉപേക്ഷിച്ച് പൊലീസ് സംഘത്തെ വെട്ടിച്ച് കടന്ന് കളഞ്ഞു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്രെയിനുകളിൽ പ്രത്യേക തെരച്ചിൽ നടത്തണമെന്ന റെയിൽവേ എസ്.പി മെറിൻ ജോസഫിന്റെ നിർദ്ദേശാനുസരണം ഡിവൈ.എസ്.പി ജിജിമോൻ, സി.ഐ ജയകുമാർ, എസ്.എച്ച്.ഒ ശരത് കുമാർ, എ.എസ്.ഐ ക്രിസ്തുദാസ്, എസ്.സി.പി.ഒ ശിവകുമാർ, സി.പി.ഒ മാരായ പ്രഭാകരൻ, ബൈജു, റെജിൻ ലാൽ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.