ന്യൂയോർക്ക്: മാദ്ധ്യമപ്രവർത്തകന്റെ ഐ പാഡ് 48 വർഷത്തേക്ക് ലോക്ക് ആക്കി.ഇയാൾക്കെന്താ വട്ടാണോ എന്നല്ലേ തോന്നിയത്?. മൂന്നുവയസുകാരൻ മകനാണ് അച്ഛന് കിടുക്കൻ പണികൊടുത്തത്. തെറ്റായ പാസ് വേഡ് പല തവണ ഉപയോഗിച്ചതോടെ ഐപാഡ് ലോക്കാവുകയായിരുന്നു.
ന്യൂയോർക്കർ മാഗസിനിലെ ജീവനക്കാരനായ ഇവാൻ ഒസ്‌നോസിനാണ് ദുരനുഭവം ഉണ്ടായത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഐപാഡിന്റെ ഒരു സ്‌ക്രീൻഷോട്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്. iPad is disabled. try again in 25,536,442 minutes( ഐപാഡ് ഇപ്പോൾ പ്രവർത്തന രഹിതമാണ്. 25,536,442 മിനുട്ടുകഴിഞ്ഞശേഷം ഒാപ്പണാക്കാൻ ശ്രമിക്കുക) എന്ന സന്ദേശം സ്‌ക്രീനിൽ കാണാം. അതായത് ഒാപ്പണാക്കാൻ 2067 വരെ കാത്തിരിക്കണം.സുപ്രധാന വിവരങ്ങൾ പലതും ഐപാഡിലാണ് അദ്ദേഹം സേവുചെയ്തിരിക്കുന്നത്.
ഐപാഡ് ലോക്കായി പോകുന്നവർ അവരുടെ ഉപകരണം ഐട്യൂൺസ് വഴി റീസ്റ്റോർ ചെയ്യണമെന്നാണ് ആപ്പിൾ നിർദേശം നൽകിയിരിക്കുന്നത്. ഉപകരണത്തിലെ വിവരങ്ങൾ ബാക്ക് അപ്പ് ചെയ്തിട്ടില്ലെങ്കിൽ റീസ്റ്റോർ ചെയ്യുമ്പോൾ അവ എന്നെന്നേക്കുമായി നഷ്ടപ്പെടും.