technopark-

തിരുവനന്തപുരം:ടെക്നോളജിയുടെ ഈറ്റില്ലമായ തിരുവനന്തപുരം ടെക്നോപാർക്കിൽ ആരംഭിച്ച ഓൺലൈൻ സന്ദർശക സംവിധാനം സൂപ്പർഹിറ്റ്. ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ഇന്നോവൽ എന്ന സ്ഥാപനമാണ് ഇതിനായി ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചത്. സന്ദർശിക്കേണ്ട കമ്പനിക്ക് മൊബൈൽ ആപ് വഴി റിക്വസ്റ്റ് അയയ്ക്കാം. അവർ അംഗീകരിച്ചാൽ അതിന്റെ ഡിജിറ്റൽ റെസീപ്റ്റ് മൊബൈലിൽ വരും. ഇതു ഗേറ്റിൽ കാണിച്ചാൽ അകത്തേക്ക് കയറാം.

ടെക്നോപാർക്കിൽ എത്തുന്ന സന്ദർശകരെ അകത്തേക്ക് കയറ്റിവിടാൻ രജിസ്റ്റർ എഴുതുന്ന പഴഞ്ചൻ സംവിധാനമാണ് ഇവിടെയുണ്ടായിരുന്നത്.പാസിനായി ഗേറ്റിൽ ഏറെ നേരം കാത്തുനിൽക്കേണ്ടിയും വന്നിരുന്നു. പുതിയ ആപ്പ് വന്നതോടെ കാര്യങ്ങൾ വളരെ എളുപ്പമായെന്ന് സന്ദർശക‌ർ പറയുന്നു.

1.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'Technopark Visitors' എന്ന ആപ് ഡൗൺലോഡ് ചെയ്യുക.

2.മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി എന്റർ ചെയ്യുക

3.കമ്പനിയുടെ പേര് തിരഞ്ഞെടുത്ത് റിക്വസ്റ്റ് നൽകുക.

4.റിക്വസ്റ്റ് അംഗീകരിച്ചാൽ ഒരു മെസേജ് ലഭിക്കും, ഇതിലെ യു.ആർ.എൽ ക്ലിക് ചെയ്താൽ പാസ് റെഡ്.

5.ആപ്പ് ഇല്ലാത്തവർക്ക് vms.technopark.org എന്ന വെബ്സൈറ്റ് ഉപയോഗിക്കാം

6.സ്മാർട് ഫോൺ ഇല്ലെങ്കിൽ ഒടിപി നൽകിയാൽ മെയിൻ ഗേറ്റിലെ കിയോസ്കിൽ നിന്ന് പാസ് പ്രിന്റ് എടുക്കാം.

ആപ്പ് പൂർണമായും വിജയമാണെന്ന് കണ്ടാൽ കൊച്ചിയിലെ ഇൻഫോപാർക്കിലും സൈബർ

പാർക്കിലും നടപ്പാക്കും

- ഹൃഷികേശ് നായർ,

ഐ.ടി പാർക്ക് സി.ഇ. ഒ