ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ്പ്- പൂര ഉത്സവം 12 ന് കൊടിയേറും. 20ന് സമാപിക്കും. 12 ന് രാവിലെ 6.30 ന് മഹാ ഗണപതി ഹോമം,​ 7.30 ന് പുഷ്പാഭിഷേകം. 8 ന് ഹരിനാമ കീർത്തനം,​ 8.30ന് സമൂഹ പൊങ്കാല,​ വൈകിട്ട് 3 ന് ഉത്സവ വിളമ്പര ഘോഷയാത്ര. രാത്രി 8 ന് കൊടിയേറ്റ്. 9.30ന് ശിങ്കാരിമേളം. 13 ന് രാവിലെ 10 ന് ആവണിഞ്ചേരി സദ്യ,​ രാത്രി 7 ന് സംഗീത കച്ചേരിയും നൃത്ത നൃത്യങ്ങളും,​ 9.30 ന് മ്യൂസിക്കൽ നൈറ്റ്. 14 ന് രാവിലെ 10.30ന് നാഗരൂട്ട്,​ വൈകിട്ട് 7 ന് നൃത്താർച്ചന,​ രാത്രി 9.30ന് നാടകം. 15 ന് രാവിലെ 5 ന് വിഷുക്കണി ദർശനം,​ 10.30ന് വിഷു സദ്യ,​ രാത്രി 7 ന് തിരുവാതിരക്കളി,​ 9.30 ന് മ്യൂസിക്കൽ ഇവന്റ്. 16 ന് രാത്രി 7 ന് സംഗീതാർച്ചന,​ രാത്രി 9.30ന് ഫോക്ക് മ്യൂസിക്ക് ബാന്റ്. 17 ന് രാവിലെ 11 ന് ഗജ സ്വീകരണം. വൈകിട്ട് 4 ന് ആവണിഞ്ചേരി പൂരം,​ തിരുമുമ്പിൽ മേളം കലാരത്നം കിഴക്കൂട്ട് അനിയൻ നാരാർ നയിക്കും. 5 ന് കുടമാറ്റം,​ രാത്രി 9 ന് നൃത്ത സന്ധ്യ,​ 18 ന് രാവിലെ 10 ന് ഉത്സവ ബലി,​ വൈകിട്ട് 5.30 ന് കരാട്ടെ പ്രകടനം,​ രാത്രി 7 ന് നാടൻപാട്ട്,​ 9.30 ന് പള്ളിവേട്ട. 19 ന് രാവിലെ 10.30ന് മഹാ മൃത്യുഞ്ജയ ഹോമം,​ വൈകിട്ട് 3.30ന് ആറാട്ട് എഴുന്നള്ളത്ത്,​ 4.30ന് നടയിൽ സേവ,​ 6 ന് ആറാട്ടു കടവിൽ നിന്നും തിരിച്ചെഴുന്നള്ളത്ത്,​ രാത്രി 7 ന് ഫ്ലാറ്റ് ഫോം കച്ചേരി,​ 9 ന് കൊടിയിറക്ക്. 10.30 ന് ഗാനമേള,​ വെളുപ്പിന് 4.30 ന് ഉരുൾ സന്ധിപ്പ്. 20 ന് രാവിലെമുതൽ നായ് വയ്പ്പ്,​ വൈകിട്ട് 4 ന് കാഴ്ച ശ്രീബലി,​ 6.45 ന് പുഷ്പാഭിഷേകം,​ രാത്രി7 ന് പ്ലാറ്റ് ഫോം കച്ചേരി,​ 8 ന് നായ് വയ്പ്പ് എഴുന്നള്ളത്ത്,​ 9.30ന് കോമഡി ഷോ,​ 1 ന് നൃത്ത നാടകം,​ വെളുപ്പിന് 5 ന് നായ് വയ്പ്പ് പനവേലി പറമ്പിൽ നിന്നും തിരിച്ചെഴുന്നള്ളത്ത്. രാവിലെ 6 ന് ദ്രവ്യ കലശം.