laurie

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ മാതൃകയിലുള്ള നിർമ്മിതികളിലൂടെ പ്രസിദ്ധനായ ആർക്കിടെക്ട് ലാറി ബേക്കറിന്റെ സ്മരണാർത്ഥം ലാറി ബേക്കർ മെമ്മോറിയൽ ലെക്ചർ സംഘടിപ്പിക്കുന്നു.സ്റ്റാച്യൂ ട്രിവാൻഡ്രം ഹോട്ടലിൽ ഇന്ന് വൈകിട്ട് 5 മുതൽ 7 വരെ നടക്കുന്ന ലെക്ച്വറിൽ വിജ്ഞാന ഭാരജി ദേശീയ സെക്രട്ടറി ജയന്ത് സഹസ്രാബുദേ മുഖ്യ പ്രഭാഷണം നടത്തും.ആർക്കിടെക്ട് സത്യ പ്രകാശ് വാരണാസി ലെക്ചർ നയിക്കും.സ്വദേശി സയൻസ് മൂവ്മെന്റും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്സിന്റെ കേരള സെന്ററും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്റ്റ്സും ഹാബിറ്റാറ്റും സംയുക്തമായാണ് ലെക്ച്വർ സംഘടിപ്പിക്കുന്നത്.