virad-kohli-wisden-cricke
virad kohli wisden cricket

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലിയെ പോയ വർഷത്തെ ലീഡിംഗ് ക്രിക്കറ്ററായി 'വിസ്‌ഡൻ' മാഗസിൻ തിരഞ്ഞെടുത്തു. ഇതോടെ തുടർച്ചയായ മൂന്നാം വർഷവും ഈ സ്ഥാനത്തെത്തുന്ന താരമെന്ന പൊൻ തൂവലും വിരാട് കൊഹ്‌ലി സ്വന്തമാക്കി.

ഈ വർഷത്തെ മികച്ച അഞ്ച് ക്രിക്കറ്റർമാരെ വിസ്ഡൻ തിരഞ്ഞെടുത്തപ്പോൾ അതിൽ ഒരാളാകാനും വിരാടിന് അവസരം ലഭിച്ചു. ആദ്യമായാണ് വിരാട് വിസ്ഡന്റെ അഞ്ചു തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റർമാരിൽ ഒരാളാകുന്നത്. ജോസ് ബട്ട്‌ലർ, സാം കറൻ, ഇംഗ്ളീഷ് കൗണ്ടി ക്ളബ് സറേയുടെ ക്യാപ്ടൻ റോയ്ബേൺസ്, ഇംഗ്ളീഷ് വനിതാതാരം ടാമി ബ്യൂമോണ്ട് എന്നിവരാണ് മറ്റ് നാലുപേർ.

2018ൽ എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി 68.37 ശരാശരിയിൽ 2735 റൺസ് നേടിയതാണ്. വിരാട് കൊഹ്‌ലിയെ നേട്ടത്തിന് അർഹനാക്കിയത്. രണ്ടാമതെത്തിയ ഇംഗ്ളണ്ടിന്റെ ജോറൂട്ടിനെക്കാൾ 700 റൺസിലേറെ വിരാട് അധികം നേടിയിരുന്നു.

37 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് 11 സെഞ്ച്വറികളാണ് കൊഹ്‌ലി നേടിയത്. ഇതിൽ ഏഴെണ്ണം ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട് , ആസ്ട്രേലിയ എന്നിവിടങ്ങളിൽ നടന്ന പര്യടനത്തിലായിരുന്നു.

1889 ലാണ് വിസ്ഡൺ ഫൈവ് ക്രിക്കറ്റേഴ്സ് ഒഫ് ദ ഇയർ പുരസ്കാരം നൽകിത്തുടങ്ങിയത്.

വനിതകളിൽ സ്മൃതി മന്ദാന

വനിതാ ക്രിക്കറ്റിലെ ലീഡിംഗ് ക്രിക്കറ്റർ ഒഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ താരം സ്മൃതി മന്ദാനയാണ്. 2018ൽ ഏകദിന, ട്വന്റി മത്സരങ്ങളിൽ നിന്ന് 13 അർദ്ധ സെഞ്ച്വറികളടക്കം 1291 റൺസാണ് സ്മൃതി നേടിയത്.

തുടർച്ചയായ രണ്ടാം വർഷവും അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷ്ദ് ഖാനാണ് ലീഡിംഗ് ട്വന്റി - 20 ക്രിക്കറ്റർ ഒഫ് ദ ഇയർ.