സിംഗപ്പൂർ സിറ്റി : ഇന്ത്യൻ താരങ്ങളായ എച്ച്.എസ്. പ്രണോയ്, കെ. ശ്രീകാന്ത്, സമീർ വർമ്മ എന്നിവർ സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണിന്റെ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
മലയാളിയായ പ്രണോയ് ആദ്യ റൗണ്ടിൽ ഫ്രാൻസിന്റെ ബ്രീസ് ലെ വേഡെസിനെ പൊരുതിത്തോൽപ്പിക്കുകയായിരുന്നു. സ്കോർ 11-21, 21-16, 21-18. രണ്ടാം റൗണ്ടിൽ ലോക ഒന്നാം റാങ്ക് താരം കെന്റോ മൊമോട്ടയാണ് പ്രണോയ്‌യുടെ എതിരാളി. ശ്രീകാന്ത് ആദ്യ റൗണ്ടിൽ തായ്‌ലൻഡിന്റെ സിറ്റിത് കോം തമ്മാസിനെ 21-18, 21-18 ന് കീഴടക്കി ഡെൻമാർക്കിന്റെ ഹാൻഡ് ക്രിസ്റ്റ്യൻ വിറ്റിംഗസാണ് രണ്ടാം റൗണ്ടിൽ ശ്രീകാന്തിന്റെ എതിരാളി. സമീർ വർമ്മ ആദ്യ റൗണ്ടിൽ 21-14, 21-6 ന് തായ്‌ലൻഡിന്റെ സുപ്പന്യുവിനെ കീഴടക്കി.
വനിതാ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും സൈന നെഹ്‌വാളും രണ്ടാം റൗണ്ടിലെത്തി. സിന്ധു ആദ്യ റൗണ്ടിൽ ഇന്തോനേഷ്യയുടെ അലസാൻഡ്ര മൈനാകിയെ 21-9, 21-7 നും സൈന നെഹ്‌വാൾ 21-16, 21-11 ന് യൂലിയ സുസാന്റോയെയും കീഴടക്കി.