meeting

പാറശാല: യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം മുൻ മന്ത്രി കെ.എം. മാണിയുടെ മരണത്തെ തുടർന്ന് അനുശോചന യോഗമായി മാറി. കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് അതിർത്തിക്കടുത്ത് കളിയിക്കാവിള പി.പി.എം ജംഗ്‌ഷനിൽ യു.ഡി.എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗമാണ് കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് അനുശോചന യോഗമായി മാറിയത്. യോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുൻ സ്പീക്കർ വി.എം. സുധീരൻ വേദിയിലെത്തി മാണിയുടെ നിര്യാണ വിവരം സദസിനെ അറിയിച്ചത്. വി.എം. കോൺഗ്രസ് പ്രവർത്തകരായ ടി.കെ. വിശ്വംഭരൻ, മര്യാപുരം ശ്രീകുമാർ, കൊല്ലിയോട് സത്യനേശൻ, പാറശാല വിജയൻ, പെരുവിള രവി, പ്രദേശത്തെ ഡി.എം.കെ. നേതാവ് മാഹീൻ എന്നിവർ പങ്കെടുത്തു.