തിരുവനന്തപുരം: കനത്ത ചൂട് സംസ്ഥാനത്ത് തുടരുന്നതിനാൽ ഞായറാഴ്ച വരെ ദുരന്തനിവാരണ അതോറിട്ടി ജാഗ്രതാ നിർദ്ദേശം നൽകി. വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നതിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു നിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കേരളത്തിൽ വേനൽമഴയിലെ കുറവ് 65% ആയി ഉയർന്നു. മാർച്ച് മുതൽ ഇന്നലെ വരെ ശരാശരി 59.5 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 20.8 മില്ലിമീറ്റർ മാത്രമാണ് ഇതുവരെ ലഭിച്ചത്.