തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് പതിനഞ്ചു ദിവസം മുമ്പായി മുഴുവൻ കുട്ടികൾക്കും യൂണിഫോം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് മദ്ധ്യവേനൽ അവധി ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ സൗജന്യ യൂണിഫോം വിതരണം ആരംഭിച്ചു.
സംസ്ഥാനത്തെ 163 വിദ്യാഭ്യാസ ഉപജില്ലകളിലെയും സ്‌കൂളുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണമനുസരിച്ച് ഷർട്ട്, പാന്റ്സ്, പാവാട, ഓവർകോട്ട് തുണികൾ പ്രത്യേകമായി പായ്ക്ക് ചെയ്ത് അതത് ഉപജില്ലകളിലെ വിതരണ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നെയ്ത 45 കളർ ഷേഡുകളിലുള്ള കൈത്തറി തുണിയാണ് വിതരണം ചെയ്യുന്നത്.
ഹാന്റെക്സ് വഴിയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 3199 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള യൂണിഫോം വിതരണം. 42 കളർ ഷേഡുകളിലുള്ള 18 ലക്ഷം മീറ്റർ തുണിയുടെ വിതരണം ചൊവ്വാഴ്ച ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ 182 വിദ്യാലയങ്ങളിലേക്കുള്ള 40,819 മീറ്റർ തുണിയുൾപ്പെടെ വിവിധ ജില്ലകളിലേക്ക് 258,452.12 മീറ്റർ തുണി എത്തിച്ചുകഴിഞ്ഞു.
ഉത്തര കേരളത്തിലെ ഏഴ് ജില്ലകളിലേക്കുള്ള 24,10,386 മീറ്റർ തുണിയുടെ വിതരണം മാർച്ച് 29ന് ആരംഭിച്ചു. മലപ്പുറത്തേക്ക് 47422 മീറ്റർ തുണിയും വയനാട് ജില്ലയിൽ 29814 മീറ്ററും കാസർകോട് 99243 മീറ്റർ തുണിയും എത്തിച്ചു.
മേയ് രണ്ടാം വാരത്തിനുള്ളിൽ തുണികളുടെ വിതരണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മിക്ക സ്‌കൂളുകളും പോളിംഗ് ബൂത്തുകളായി പ്രവർത്തിക്കുന്നതിനാലാണ് അത്രയും നീണ്ടുപോകുന്നത്.
ഒരു വിദ്യാർത്ഥിക്ക് രണ്ടു ജോഡി യൂണിഫോം
ലഭ്യമാക്കുന്നത്.
8,43,509 വിദ്യാർത്ഥികൾക്ക് 42 ലക്ഷം മീറ്റർ കൈത്തറി തുണി
കഴിഞ്ഞ വർഷം പദ്ധതിയുടെ പ്രയോജനം ലഭിച്ചത്
സർക്കാർ സ്കൂളുകളിൽ ഏഴാംക്ളാസ് വരെയുള്ള 4,34,175 കുട്ടികൾക്ക്
ഇത്തവണ
എയ്ഡഡ് സ്‌കൂളുകളിലെ നാലാം ക്ലാസ് വരെയുള്ളവർക്കു കൂടി സൗജന്യ യൂണിഫോം
പുതുതായി ഉൾപ്പെടുത്തിയത്
6963 എയ്ഡഡ് സ്‌കൂളുകളെ