1

നേമം: കരമന - കളിയിക്കാവിള ദേശീയപാതയിൽ കാൽനട യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് അനധികൃത പാർക്കിംഗ്. കരമന മുതൽ പ്രാവച്ചമ്പലം റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന റോഡുവരെയാണ് പാർക്കിംഗ് ശക്തമാകുന്നത്. എന്നാൽ ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. രാത്രികാലങ്ങളിൽ പോലും റോഡിന് വശങ്ങളിൽ വാഹന പാർക്കിംഗിൽ മാറ്റമില്ല. പകൽ സമയങ്ങളിൽ ദേശീയപാതയിൽ വാഹന പരിശോധന നടക്കുന്ന വേളകളിലും ലേറികൾ ഉൾപ്പെടെയുളള വാഹനങ്ങളുടെ നീണ്ട നിരതന്നെ കാണാൻ കഴിയും. പരിശോധനയിൽ നിന്ന് രക്ഷ നേടാൻ വേണ്ടിയുളള താത്കാലിക പാർക്കിംഗ് മാത്രമാണിത്. ഇത്തരത്തിലുളള പാർക്കിംഗ് ശക്തമായ ഗതാഗതക്കുരുക്കിന് പലപ്പോഴും ഇടനൽകുന്നു.

ദേശീതപാതയോട് ചേർന്ന് വാഹന പാർക്കിംഗിനായി പഞ്ചായത്ത് അടിസ്ഥാനത്തിലും നഗരസഭ അടിസ്ഥാനത്തിലും പാർക്കിംഗ് ഗ്രൗണ്ടുകൾ സ്ഥാപിക്കുക, അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കുക, രാത്രികാലങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് തുച്ഛമായ ഫീസ് ഈടാക്കി ദേശീയപാതയിൽ നിന്നും മാറി പാർക്കിംങ്ങ് ഏരിയ അനുവദിക്കുക തുടങ്ങിയവയാണ്. ദേശീയപാതയിൽ അപകടകരമായ സ്ഥലത്ത് അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കാൻ ട്രാഫിക് പൊലീസിന്റെ സേവനം ഉറപ്പാക്കണം. അനധികൃത ടാക്സി സ്റ്റേൻഡുകൾ ഒഴിവാക്കി പാർക്കിംഗിനായി പ്രതേക സ്ഥലം പഞ്ചായത്ത്-നഗരസഭ അടിസ്ഥാനത്തിൽ അനുവദിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഒരു പരിധിവരെ അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കാൻ കഴിയും എന്നാണ് വിദഗ്ധമായ അഭിപ്രായം.