nda

മലയിൻകീഴ്: ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭസുരേന്ദ്രന് വോട്ട് അഭ്യർത്ഥിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത് ഇന്നലെ മണ്ഡലത്തിൽ റോഡ് ഷോ നടത്തി. തുറന്ന വാഹനത്തിൽ കുണ്ടമൺകടവിൽ നിന്ന് ആരംഭിച്ച റോഡ് ഷോ നിരവധി ബൈക്കുകളും കാറുകളും അകമ്പടി നൽകി. കാട്ടാക്കട, അരുവിക്കര, നെടുമങ്ങാട് മണ്ഡലങ്ങളിൽ റോഡ് ഷോ നടത്തിയത്. കാമരാജ് കോൺഗ്രസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബി.ജെ.പി ജില്ലാ നേതാക്കളായ മുക്കംപാലൂട് ബിജു, ചെമ്പഴന്തി ഉദയൻ, മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറൽ സെക്രട്ടറിമാരായ സി.എസ് അനിൽ, ടി.പി. വിശാഖ്, സുധീഷ് കുന്നുവിള, എ.ബി.വി.പി നേതാവ് വിനീത് മോഹൻ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.