വെഞ്ഞാറമൂട്: പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറ്റം. രാവിലെ 9.30ന് ശേഷമുള്ള മുഹൂർത്തത്തിൽ കണ്ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടന്നു. 5.30ന് സ്റ്റേജ് പരിപാടികളുടെ ഉത്ഘാടനം. രാത്രി 9ന് നൃത്തം.11-ന് രാത്രി 7.30ന് സംഗീതാർച്ചന. 9ന് നാടകം- കപടലേകത്തെ ശരികൾ.12-ന് രാത്രി 7.30ന് ചാക്യാർകൂത്ത് .9.30ന് വിഷ്വൽഗാനമേള. 13-ന് രാത്രി 7.30ന് ഓട്ടൻതുള്ളൽ. 9ന് നാടകം -ഇന്നത്തെ ചിന്താവിഷയം. 14-ന് രാത്രി 9.30ന് കഥകളി.15-ന് രാവിലെ 4.30ന് വിഷുക്കണി ദർശനം. രാത്രി 7.30ന് കരോക്കെ ഗാനമേള. 9ന് ഭക്തിഗാനമേള. 16-ന് രാവിലെ 9ന് പാണികൊട്ട്.10 ന് ഉത്സവ ബലി. രാത്രി 7.30ന് നാമസങ്കീർത്തനം. 9ന് കെ.പി.എസ്.സി നാടകം-നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. 17-ന് രാവിലെ 10.30ന മുതൽ കാൽ ലക്ഷം പേർക്കുള്ള സമൂഹസദ്യ. രാത്രി 7.30ന് ഭരതനാട്യം. 9ന് സംഗീത വിസ്മയം.18-ന് വൈകീട്ട് 4ന് മത്സര ശിങ്കാരിമേളം. 7.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. രാത്രി 9.30ന് ബാലെ - യദുകുലനാഥൻ. 19-ന് വൈകീട്ട് 5ന് ആറാട്ട്. 6ന് പിരപ്പൻകോട് പാൽപായസം. 8ന് ഗാനമേള. എല്ലാ ഉത്സവദിനങ്ങളിലും ഉച്ചയ്ക്ക 12.30ന് അന്നദാനവും വൈകീട്ട് 7 മണിയ്ക്ക് ഉറിയടി എന്നിവയാണ് പ്രധാന കാര്യപരിപാടികൾ എന്ന് ഭാരവാഹികൾ അറിയിച്ചു.