obitury

നെടുമങ്ങാട് : ബൈക്കും മിനിബസും കൂട്ടിയിടിച്ച് പരിക്കേറ്റ് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐ.ടി.ഐ വിദ്യാർത്ഥി മരിച്ചു.നെടുമങ്ങാടിനു സമീപം പത്താംകല്ല് തടത്തരികത്ത് പുത്തൻ വീട്ടിൽ രവീന്ദ്രൻ - തങ്കം ദമ്പതികളുടെ മകൻ രഞ്ജിത്ത് (ചിപ്പു-18) ആണ് മരിച്ചത്. 23-ന് വൈകിട്ട് കരകുളം കെൽട്രോണിനു സമീപത്തായിരുന്നു അപകടം.നെടുമങ്ങാട് നിന്ന് പേരൂർക്കടയ്ക്ക് പോവുകയായിരുന്ന രഞ്ജിത്തും സുഹൃത്ത് പേരുമല സ്വദേശി അൻസറും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന മിനി ബസിൽ ഇടിക്കുകയായിരുന്നു.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രഞ്ജിത്ത് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.സുഹൃത്ത് അൻസർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ചാക്ക ഐ. ടി. ഐ. വിദ്യാർത്ഥിയും ഡി.വൈ.എഫ്.ഐ പത്താംകല്ല് വി.ഐ.പി യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു രഞ്ജിത്ത്.സഹോദരി രമ്യ.