പാറശാല: സ്ത്രീകളുള്ള വീടുകളിൽ ഒളിഞ്ഞു നോക്കുന്ന ഡിവൈ.എഫ്. ഐ പ്രവർത്തകനായ യുവാവ് റിമാൻഡിൽ .ചെങ്കൽ,വട്ടവിള,കുന്നൻ വിള,വടക്കേ പനവിള പുത്തൻവീട്ടിൽ അഭിലാഷാണ് (26) പാറശാല പൊലീസിന്റെ പിടിയിലായത്.
ഭാര്യയുമായി തെറ്റിപ്പിരിഞ്ഞ് താമസിക്കുന്ന ഇയാൾ മുമ്പും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാരോപണമുണ്ട്. പാറശാല എസ്.ഐ. എം.ജി വിനോദ്,എസ്.എച്ച്.ഒ.കെ.വിജയൻ, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.